കാസര്‍കോട് (www.evisionnews.co): മംഗല്‍പാടി ഗ്രാമപഞ്ചായത്ത് അംഗം സുജാത ഷെട്ടി യു.ഡി.എഫിലേക്ക്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ നാലാം വാര്‍ഡില്‍ മുസ്ലിം ലിഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ബി.ജെ.പി സ്വതന്ത്രയായി മത്സരിച്ചാണ് സുജാത ഷെട്ടി ജയിച്ചത്. സുജാത ഷെട്ടിയെ ഇന്ന് ഉപ്പളയില്‍ നടന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ മംഗല്‍പാടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഷാളണിയിച്ചു സ്വീകരിച്ചു.

Post a Comment
0 Comments