Type Here to Get Search Results !

Bottom Ad

കാസര്‍കോട് സബ് ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): ഒക്ടോബര്‍ 14, 15 തിയതികളില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് സബ് ജില്ലാ ശാസ്ത്ര, സാമൂഹിക, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ ഐ.ടി മേളയുടെ വിജയകരമായ നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പ്രചാരണത്തിന്റെ ഭാഗമായി സബ് ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ് നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡണ്ട് ഹാജി കുഞ്ഞാമു തൈവളപ്പിലിന് നല്‍കി പ്രകാശനം ചെയ്തു.

പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. നെല്ലിക്കുന്ന് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എന്‍.എം സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ സി.എം അഷ്‌റഫ്, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് മുഹമ്മദലി, മുഹമ്മദ് നാസിം, സീമ പ്രദീപ്, ഖമറുദ്ദീന്‍ തായല്‍, ഹമീദ് ബദരിയ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടി സ്വാഗതവും ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ കാസര്‍കോട് സബ് ജില്ലയില്‍ നിന്നും ഏകദേശം 4000ത്തോളം കുട്ടികള്‍ പങ്കെടുക്കും. മേളയുടെ ഭാഗമായുള്ള സയന്‍സ്, സാമൂഹിക ശാസ്ത്ര ക്വിസുകള്‍ ഇന്നും ഇന്നലെയുമായി സ്‌കൂളില്‍ സമാപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad