ദേശീയം (www.evisionnews.co): ആള്‍വാറില്‍ മുസ്ലിം ദമ്പതികളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന കേസില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. ഇരുവരെയും കോടതിയുടെ മുമ്പാകെ ഹാജരാക്കി ഒക്ടോബര്‍ 18വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ഹരിയാനയില്‍ നിന്നുള്ള മുസ്ലിം ദമ്പതികള്‍ ശനിയാഴ്ച രാത്രി 11.30 മണിയോടെ ആള്‍വാര്‍ ബസ് സ്റ്റാന്റില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഈസമയം മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ ഇവര്‍ക്ക് നേരെ തിരിഞ്ഞു. ദമ്പതികളെ ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച ഇവര്‍ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
കോട്വാലി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. വാന്‍ഷ് ഭരദ്വാജ് (23), സുരേന്ദ്ര മോഹന്‍ ഭാട്ടിയ (32) എന്നിവരാണ് അറസ്റ്റിലായത്. ഭാട്ടിയ മദ്യ ലഹരിയിലായിരുന്നുവെന്നും ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയെന്നും പോലീസ് അറിയിച്ചു.

Post a Comment
0 Comments