ആദൂര്‍ (www.evisionnews.co): ഏഴും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ബോവിക്കാനത്തിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ നൗഷാദിനെ (34)യാണ് ആദൂര്‍ സി.ഐ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഏഴും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ നൗഷാദ് താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മധുരപലഹാരങ്ങള്‍ നല്‍കുകയും തുടര്‍ന്ന് പീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് കേസ്. മാതാവ് നല്‍കിയ പരാതിയിലാണ് നൗഷാദിനെതിരെ പോക്‌സോപ്രകാരം ആദൂര്‍ പോലീസ് കേസെടുത്തത്. ഇതോടെ ഒളിവില്‍ പോയ പ്രതിയെ വ്യാഴാഴ്ച രാവിലെ കാസര്‍കോട്ടു നിന്ന്് പിടികൂടുകയായിരുന്നു.

Post a Comment
0 Comments