കാസര്‍കോട് (www.evisionnews.co): ഉപതെരഞ്ഞെടുപ്പിന് പത്തുനാള്‍ മാത്രം ബാക്കിയിരിക്കെ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികള്‍ പൊടിപൊടിക്കുകയാണ്. വിജയം ഉറപ്പിച്ചുകൊണ്ടാണ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്‍ മണ്ഡലത്തില്‍ പര്യടനം നടത്തുന്നത്. വലിയ ആവേശത്തോടെ യു.ഡി.എഫിന്റെയും ഘടകകക്ഷികളുടെയും പ്രവര്‍ത്തകരും നേതാക്കളും പ്രചാരണ രംഗത്ത് സജീവാണ്.
നാളെ ഡീന്‍ കുര്യാക്കോസ് എം.പി, പി.സി വിഷ്ണുനാഥ്, പി.ജെ ജോസഫ് എന്നിവര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. 12ന് കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍ എം.പി, 13ന് എം.കെ രാഘവന്‍ എം.പി, 14ന് എ.കെ ആന്റണി എം.പി, ഉമ്മന്‍ചാണ്ടി, രമ്യ ഹരിദാസ് എം.പി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, കെ.സി ജോസഫ് എം.എല്‍.എ, 16ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജി. ദേവരാജന്‍, 17ന് വി.എം സുധീരന്‍, സി.പി ജോണ്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, 18ന് കെ. മുരളീധരന്‍ എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മണ്ഡലത്തില്‍ പര്യനടത്തിനെത്തും.

Post a Comment
0 Comments