കാസര്‍കോട് (www.evisionnews.co): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹത മരണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തിയ 24മണിക്കൂര്‍ രാപ്പകല്‍ സമരം സമാപിച്ചു. പുതിയ ബസ് സ്റ്റാന്റിലെ ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന സത്യഗ്രഹ സമരം ഒരുവര്‍ഷം പൂര്‍ത്തിയായതോടനുബന്ധിച്ചാണ് രാപ്പകല്‍ സമരം സംഘടിപ്പിച്ചത്.
സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തേക്ക് വ്യാപിപ്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. സമാപന സമ്മേളനം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഖാസി താഖ അഹമ്മദ് മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി, ഇ.കെ മഹമൂദ് മുസ്്‌ലിയാര്‍, എ. അബ്ദുല്‍ റഹിമാന്‍, കല്ലട്ര മാഹിന്‍ ഹാജി, അഹമ്മദ് മുസ്്‌ലിയാര്‍, അബ്ദുല്‍ മജീദ് ബഖവി, ഹസൈന്‍ തങ്ങള്‍, സി.കെ.കെ മാണിയൂര്‍, സി. ഹാരിസ് ദാരിമി താജുദ്ദീന്‍ ദാരിമി, ബുര്‍ഹാന്‍ തങ്ങള്‍, റഷീദ് ഹാജി, അബ്ബാസ് ഫൈസി, സിദ്ദീഖ് നദവി, യുസഫ് ഉദുമ, ഉബൈദുള്ള കടവത്ത്, അമീര്‍ കല്ലംവളപ്പ്, അബ്ദുല്‍ ഖാദര്‍ സഅദി, സുഹൈര്‍ ദാരിമി, മൊയ്തു ചെര്‍ക്കള, അബ്ദുല്‍ അശറഫ് അശ്രറഫി, സുബൈര്‍ ദാരിമി, മജീദ് ദാരിമി, സാലൂദ് ദാരിമി, ഹമീദ് ചേരങ്കൈ, മുസ്തഫ സര്‍ദാര്‍ സംസാരിച്ചു. അബുബക്കര്‍ ഉദുമ സ്വാഗതവും ഷരീഫ് ചെമ്പിരിക്ക നന്ദിയും പറഞ്ഞു.
Post a Comment
0 Comments