കാസര്‍കോട് (www.wvisionnews.co): ഉദ്ഘാടനം കഴിഞ്ഞിട്ടും കാഞ്ഞങ്ങാട് അലാമിപള്ളി ബസ് സ്റ്റാന്റില്‍ നഗരസഭയുടെ അനുമതിയോടെ കബഡി മത്സരം. ഉദ്ഘാടനത്തിന് മുമ്പ് കബഡി മത്സരങ്ങള്‍ക്ക് ഉള്‍പ്പടെ അലാമിപള്ളി ബസ് സ്റ്റാന്റ് വിട്ടുനല്‍കിയിരുന്നു. എന്നാല്‍ അതിപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഏറ്റവും ഒടുവിലായി കബഡി മത്സരത്തിന് ബസ് സ്റ്റാന്റ് വിട്ടുകൊടുത്തത്. ഉദ്ഘാടനം കഴിഞ്ഞിട്ടും ബസ് സ്റ്റാന്റ് വിനോദ പരിപാടികള്‍ക്കും മറ്റും നഗരസഭ വിട്ടുകൊടുക്കുന്നതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഉദ്ഘാടനം കഴിഞ്ഞിട്ടും കാഞ്ഞങ്ങാട് അലാമിപള്ളി ബസ് സ്റ്റാന്റില്‍ നഗരസഭയുടെ അനുമതിയോടെ കബഡി മത്സരം
17:48:00
0
കാസര്‍കോട് (www.wvisionnews.co): ഉദ്ഘാടനം കഴിഞ്ഞിട്ടും കാഞ്ഞങ്ങാട് അലാമിപള്ളി ബസ് സ്റ്റാന്റില്‍ നഗരസഭയുടെ അനുമതിയോടെ കബഡി മത്സരം. ഉദ്ഘാടനത്തിന് മുമ്പ് കബഡി മത്സരങ്ങള്‍ക്ക് ഉള്‍പ്പടെ അലാമിപള്ളി ബസ് സ്റ്റാന്റ് വിട്ടുനല്‍കിയിരുന്നു. എന്നാല്‍ അതിപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഏറ്റവും ഒടുവിലായി കബഡി മത്സരത്തിന് ബസ് സ്റ്റാന്റ് വിട്ടുകൊടുത്തത്. ഉദ്ഘാടനം കഴിഞ്ഞിട്ടും ബസ് സ്റ്റാന്റ് വിനോദ പരിപാടികള്‍ക്കും മറ്റും നഗരസഭ വിട്ടുകൊടുക്കുന്നതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments