കാസര്‍കോട് (www.evisionnews.co): ഡിസംബര്‍ 27, 28, 29, തിയതികളില്‍ കൊല്ലം ജില്ലയിലെ ആശ്രമ മൈദാനിയില്‍ നടക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്വം കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെന്റര്‍ സോണ്‍ തന്‍ബീഹ് ക്യാമ്പ് സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.
ബേക്കല്‍, കോട്ടിക്കുളം, കീഴൂര്‍, ചട്ടഞ്ചാല്‍, അണങ്കൂര്‍, ആലംപാടി, ചെര്‍ക്കള, ബോവിക്കാനം, പള്ളങ്കോട്, ബദിയടുക്ക, കുമ്പഡാജെ എന്നീ റെയിഞ്ചുകളിലെ മുന്നൂറില്‍പരം മദ്രസകളിലെ അധ്യാപകരെയും മാനേജ്മെന്റ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് പൊവ്വല്‍ റൗളത്തുല്‍ ഉലൂം മദ്രസയില്‍ നടന്ന ക്യാമ്പില്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി അധ്യക്ഷത വഹിച്ചു. നൗഫല്‍ ഹുദവി കൊടുവള്ളി, അന്‍വര്‍ ഹുദവി കീഴിശ്ശേരി വിഷയവതരിപ്പിച്ചു. മജീദ് ബാഖവി കൊടുവള്ളി മജിലിസുന്നൂറിന് നേതൃത്വം നല്‍കി.
എം അബ്ദുല്ല കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. ഹുസൈന്‍ തങ്ങള്‍ മസ്തിക്കുണ്ട്, ലത്തീഫ് മൗലവി ചെര്‍ക്കള, ഹാശിം ദാരിമി ദേലംമ്പാടി, മൊയ്തീന്‍ കൊല്ലമ്പാടി, സുബൈര്‍ ദാരിമി പൊവ്വല്‍, എ.ബി ഷാഫി, ബീരാന്‍ ഹാജി പരപ്പ, എ.പി ഹസൈനാര്‍ ഹാജി, അഹമ്മദ് കുഞ്ഞി ഹാജി, ബിസ്മില്ലാ അബ്ദുല്‍ ഖാദര്‍ ഹാജി പൊവ്വല്‍, ഹമീദ് ഫൈസി പൊവ്വല്‍, ആലൂര്‍ മുഹമ്മദ് കുഞ്ഞി ഹനീഫി, മുഹമ്മദ് കുഞ്ഞി ആലൂര്‍, ഫോറിന്‍ മുഹമ്മദ് കുഞ്ഞി, പിഎംഎ സലാം നഹീമി, അബ്ബാസ് കൊളചപ്പ്, എം.എസ് ഷുക്കൂര്‍, ബാത്തിഷ പൊവ്വല്‍, മൊയ്തു ബാവഞ്ഞി സംസാരിച്ചു
Post a Comment
0 Comments