കാസര്‍കോട് (www.evisionnews.co): നഗരത്തിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വന്‍ പാന്‍മസാല ശേഖരം കണ്ടെത്തി. സി.ഐ സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് എം.ജി റോഡിലെ റഹ്്മാന്‍ സ്റ്റോറില്‍ പത്ത് ചാക്കുകളിലാക്കി സൂക്ഷിച്ച 19,268 പാക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് തളങ്കര സ്വദേശി അബൂബക്കര്‍ സിദ്ധിഖി (41)നെ അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂള്‍ ലിപ് എന്ന പേരിലുള്ള പാന്‍ ഉല്‍പ്പന്നം നല്‍കുന്ന ഒരാളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നഗരത്തിലെ കടയില്‍ വില്‍പ്പനക്കുള്ളതായി വ്യക്തമായത്. ഇതേതുടര്‍ന്നായിരുന്നു പരിശോധന.
Post a Comment
0 Comments