ഉപ്പള (www.evisionnews.co): യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം എസ്.ടി.യു ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തീരദേശ യാത്ര നടത്താന്‍ പ്രസിഡന്റ് എ. അഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.ടി.യു ജില്ലാ നേതൃയോഗം തീരുമാനിച്ചു. എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ നയിക്കുന്ന യാത്ര 11ന് രാവിലെ ഒമ്പത് മണിക്ക് മഞ്ചേശ്വരം ഹൊസബെട്ട് കടപ്പുറത്ത് നിന്ന് ആരംഭിച്ച് മൊഗ്രാല്‍ ടൗണില്‍ സമാപിക്കും.
ഉപ്പള ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗം എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഷരീഫ് കൊടവഞ്ചി, അഷ്‌റഫ് എടനീര്‍, ഷംസുദ്ദീന്‍ ആയിറ്റി, മുംതാസ് സമീറ, പി.പി നസീമ, ഫരീദ സക്കീര്‍ അഹമ്മദ്, മുത്തലിബ് പാറക്കെട്ട്, പി.ഐ.എ ലത്തീഫ്, അസീസ് ഹാജി, മാഹിന്‍ മുണ്ടക്കൈ, ഷുക്കൂര്‍ ചെര്‍ക്കളം, ഖാദര്‍ മൊഗ്രാല്‍, സഹീദ് എസ്.എ, കെ.എം.കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, ബി.എം അഷ്‌റഫ്, യൂസഫ് പാച്ചാണി, കെ. പള്ളിക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി കോയിപ്പാടി പ്രസംഗിച്ചു.

Post a Comment
0 Comments