ദേശീയം (www.evisionnews.co): ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന കാഴ്ചപ്പാടില്‍ ആര്‍.എസ്.എസ് ഉറച്ചുനില്‍ക്കുന്നതായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തിലെ രേഷിംബാഗ് മൈതാനത്ത് ആര്‍എസ്എസിന്റെ വിജയദശ്മി ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മഹത്വത്തിനായി പ്രവര്‍ത്തിക്കുകയും സമാധാനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന എല്ലാ 'ഭാരതീയരും' ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
'രാഷ്ട്രത്തിന്റെ സ്വത്വം, നമ്മുടെ സാമൂഹിക സ്വത്വം, രാജ്യത്തിന്റെ സ്വഭാവം എന്നിവ സംബന്ധിച്ച സംഘത്തിന്റെ കാഴ്ചപ്പാടും പ്രഖ്യാപനവും വ്യക്തവും നന്നായി ചിന്തിച്ചതും ഉറച്ചതുമാണ്, ഭാരത് ഹിന്ദുസ്ഥാനാണ് ഹിന്ദു രാഷ്ട്രമാണ്'- മോഹന്‍ ഭാഗവത് പറഞ്ഞു.

Post a Comment
0 Comments