അഡൂര്‍ (www.evisionnews.co): ദേലംപാടി പഞ്ചായത്ത് ഹരിത കേരള മിഷനുമായി സഹകരിച്ച് ക്ലീന്‍ ദേലംപാടി ഗ്രീന്‍ ദേലംപാടി എന്ന പ്രമേയത്തില്‍ ഒരുമാസക്കാലം നീടുനില്‍കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി യഫാ ക്ലബ് അഡൂര്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന ബോധവത്കരണ ക്ലാസ് നടത്തി.
ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡൂര്‍ പിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ ക്ലാസെടുത്തു. മുഹമ്മദ് മൗലവി സിഎം, നസീര്‍ കുണ്ടാര്‍, സഹദ്, സക്കീര്‍ സംസാരിച്ചു. റഹീം അഡൂര്‍ സ്വാഗതവും ക്ലബ് സെക്രട്ടറി മുനവിര്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments