സുള്ള്യ (www.evisionnews.co): സുള്ള്യയില്‍ കെ.എസ്.ആര്‍.ടി.സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൈസൂരു ദേശീയപാതയില്‍ അടുക്കര്‍ മാവിനക്കട്ടയിലാണ് അപകടമുണ്ടായത്. കാസര്‍കോട്ട് നിന്നും കര്‍ണാടകയിലെ സുള്ള്യയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും സുള്ള്യയില്‍ നിന്നും മംഗളുരു ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എ 22 എന്‍ 7974 നമ്പര്‍ ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇന്നോവ കാറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. മറ്റു യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേസ്ഥലത്ത് ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരണപ്പെട്ടിരുന്നു.

Post a Comment
0 Comments