
കേരളം (www.evisionnews.co): അഭ്യൂഹങ്ങള്‍ക്കൊടുവില്‍ എല്‍.ഡി.എഫിലേക്കില്ലെന്ന് വ്യക്തമാക്കി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇടതു മുന്നണിയിലേക്ക് ഇല്ല. ഇടതു നേതാക്കള്‍ ആരും എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും തുഷാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ഡി.ജെ.എസിനെ എല്‍.ഡി.എഫും യു.ഡി.എഫും സ്വാഗതം ചെയ്യുന്നുണ്ടെന്നായിരുന്നു തുഷാര്‍ നേരത്തെ പറഞ്ഞിരുന്നത്. ആരു വിളിച്ചാലും എന്‍.ഡി.എയില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ മത്സരിക്കാതെ മാറിനിന്ന് പ്രതിഷേധിച്ചിട്ടും ബി.ജെ.പി നേതൃത്വം അവഗണിക്കുകയാണെന്നും എന്‍.ഡി.എയ്ക്ക് അരൂരിലും എറണാകുളത്തും വിജയ സാധ്യതതയില്ലെന്നും തുഷാര്‍ പറഞ്ഞിരുന്നു. ഇത് എന്‍.ഡി.എയെ പ്രതിസന്ധിയിലാക്കിയിരുന്നു. കോന്നിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ പ്രചാരത്തിനെത്തിയപ്പോഴാണ് തുഷാര്‍ ഈ പ്രസ്താവന നടത്തിയത്. വട്ടിയൂര്‍കാവിലും കോന്നിയിലും മഞ്ചേശ്വരത്തും വിജയപ്രതീക്ഷ ഉണ്ടെങ്കിലും അരൂരും എറണാകുളത്തും വിജയിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു അദ്ദേഹം.
Post a Comment
0 Comments