Type Here to Get Search Results !

Bottom Ad

ഇത്തവണ ശബരിമല അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പം: കാനം രാജേന്ദ്രന്‍

'ഇത്തവണ ശബരിമല അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പമാണ്'; ഇ.പി ജയരാജനു പിറകെ കാനം രാജേന്ദ്രനുംകോന്നി (www.evisionnews.co): ഇക്കുറി അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന പ്രസ്താവനയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോന്നിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കാനത്തിന്റെ പ്രസ്താവന. 'ഇത്തവണ ശബരിമല അയ്യപ്പന്‍ ഇടതുപക്ഷത്തിനൊപ്പമാണ്. അത്രയേറെ സഹായം ദേവസ്വം ബോര്‍ഡിനും ശബരിമലയ്ക്കും ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മറ്റൊരു സര്‍ക്കാരും ശബരിമല വികസനത്തിനായി ഇത്രയേറെ തുക ചെലവിട്ടിട്ടില്ല.

ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ ഭഗവാന്‍ ശ്രീ അയ്യപ്പന്‍ സഹായിക്കുമെന്നായിരുന്നു മന്ത്രി ഇ.പി ജയരാജന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. ശബരിമല വിഷയം തങ്ങള്‍ക്കു സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 'ശബരിമല വിഷയത്തില്‍ ജനങ്ങള്‍ ഞങ്ങളുടെ നിലപാട് അംഗീകരിച്ചു. ഇടതുപക്ഷം ശരിയായ നിലപാട് അന്നും ഇന്നും എടുത്തുകൊണ്ടിരിക്കുകയാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭഗവാന്‍ ശ്രീ അയ്യപ്പന്‍ ഞങ്ങളെ സഹായിക്കും- അദ്ദേഹം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad