കേരളം (www.evisionnews.co): വീണ്ടും വിവാദ പ്രസ്താവനയുമായി നടനും എം.പിയുമായ സുരേഷ് ഗോപി. രാജ്യത്ത് കൊലപാതകങ്ങള്‍ നടക്കുന്നത് പശുവിന്റെ പേരിലല്ലെന്നും പെണ്ണു കേസിന്റെ പേരിലാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.
വട്ടിയൂര്‍ക്കാവില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയന്റെ പേരില്‍ ആദ്യഘട്ടത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാംസ്‌കാരിക നായകര്‍ക്കെതിരെയും സുരേഷ് ഗോപി വാചാലനായി. ബിഹാറില്‍ ചിലര്‍ക്കെതിരെ കേസെടുത്തതില്‍ കേരളത്തിലുള്ളവര്‍ക്ക് അകാരണമായ പ്രശ്നങ്ങളാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Post a Comment
0 Comments