
ദേശീയം (www.evisionnews.co): രാജ്യത്തു സാമ്പത്തികമാന്ദ്യം ഉണ്ടെന്നു വ്യക്തമാക്കുന്ന സര്‍ക്കാരിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത് ആറു വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഈ റിപ്പോര്‍ട്ട് ആറാം വട്ടവും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കാന്‍ കാരണമാവും.
വ്യാവസായിക മേഖലയില്‍ 1.1 ശതമാനത്തിന്റെ ഇടിവാണ് ആഗസ്റ്റ് മാസമുണ്ടായതെന്നാണ് ഇന്നു സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നത്. മുന്‍ മാസങ്ങളില്‍ 4.4 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിരുന്നു. പെട്ടെന്നുണ്ടായ ഇടിവാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 2013 ഫെബ്രുവരിക്ക് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. ഉത്പാദന രംഗത്തും ഊര്‍ജരംഗത്തും ഖനി മേഖലകളിലുമുണ്ടായ മോശം പ്രകടനമാണ് ഇടിവുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഇത് 4.8 ശതമാനം വര്‍ധിച്ചിരുന്നു.
വ്യാവസായിക മേഖലയില്‍ 77 ശതമാനവും ഉത്പാദന രംഗത്തുനിന്നുള്ള വരുമാനമാണ്. അതില്‍ 1.2 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേസമയം 5.2 ശതമാനം നേട്ടമാണുണ്ടായത്. വൈദ്യുതി രംഗത്താകട്ടെ, 0.9 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേസമയം 7.6 ശതമാനത്തിന്റെ നേട്ടമുണ്ടായിരുന്നു. ഖനി മേഖലയില്‍ 0.1 ശതമാനത്തിന്റെ കുറവും ഇത്തവണ രേഖപ്പെടുത്തി.
Post a Comment
0 Comments