കാസര്‍കോട് (www.evisionnewsc.o): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുള്ളക്ക് പ്രസിഡന്റിന്റെ ചുമതല നല്‍കാന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയും ജില്ലയുടെ നിരീക്ഷകനുമായ അബ്ദുല്‍ റഹ്മാന്‍ കല്ലായി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ സി.ടി അഹമ്മദലി, സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ജില്ലാ ഭാരവാഹികളായ വി.കെ.പി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള പ്രസംഗിച്ചു.

Post a Comment
0 Comments