മലപ്പുറം (www.evisionnews.co): മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കുഞ്ഞിന്റെ മാതാവായ അനീസയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്ത് കോഹിനൂരിലാണ് സംഭവം നടന്നത്.
അനീസ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം കൈഞെരമ്പ് മുറിച്ച് അബോധാവസ്ഥയിലായ അനീസയെ അയല്‍വാസികള്‍ കാണുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് അനീസയെ ആശുപത്രിയില്‍ എത്തിച്ചത്.

Post a Comment
0 Comments