കേരളം (www.evisionnews.co): ജി. സുധാകരന്റെ പൂതന പരാമര്‍ശം അതീവ നിന്ദ്യവും നീചവുമാണെന്ന് അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍. സ്ത്രീകളെ അപമാനിക്കുകയാണ്. ഇതില്‍ ദുഃഖവും പ്രതിഷേധമുണ്ട്. ജനങ്ങള്‍ എല്ലാം കേള്‍ക്കുന്നുണ്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് ജി. സുധാകരന്‍ ആക്ഷേപിച്ചതിനാണ് മറുപടി.
കള്ളങ്ങള്‍ പറഞ്ഞ് ഏതെങ്കിലും പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല തെരഞ്ഞെടുപ്പ് എന്നായിരുന്നു ഒരു കുടുംബയോഗത്തില്‍ ഇന്നലെ ജി സുധാകരന്‍ പ്രസംഗിച്ചത്. പിന്നീട് മന്ത്രി ജി സുധാകരന്‍, ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിളിച്ചാക്ഷേപിച്ചതായി പരാതി ഉയരുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ ഇന്ന് യു.ഡി.എഫ് ഉപവസിക്കും. ഉപവരണാധികാരിക്ക് മുന്നിലാണ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ ഉപവസിക്കുന്നത്.

Post a Comment
0 Comments