കാസര്‍കോട് (www.evisionnews.co): ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച കലാകാരന്മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രധാനമന്ത്രിക്ക് കത്തയച്ചു ഹക്കീം അജ്മല്‍ തളങ്കരയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി ഹാമീദ് ബെദിര ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സഹീര്‍ അസിഫ്, അഷ്ഫാക്ക് അബൂബക്കര്‍ തുരുത്തി, ഫിറോസ് അടുക്കത്ത് ബയല്‍, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, റഷീദ് ഗസാലി, മുസമ്മില്‍ എസ്.കെ, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, സിദ്ദിഖ് ചക്കര, ഷബീര്‍ തുരുത്തി, ഷബീര്‍ കണ്ടത്തില്‍ സംബന്ധിച്ചു.
മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി എരിയാല്‍ കൂഡ്‌ലു പോസ്റ്റാഫിസിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി എം.എ നജീബ് ആദ്യ കത്ത് പോസ്റ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍, എ.പി ഹനീഫ്, ഹസീബ് ചൗക്കി, മുജീബ് ലിബാസ്, സഫ്‌വാന്‍ മൊഗര്‍, ഹംറാസ് എരിയാല്‍, അഷ്‌റഫ് എരിയാല്‍, അര്‍ഷാദ് ബള്ളീര്‍ സമീര്‍ സിദ്ധകട്ട, അസ്റു കുളങ്കര, അഹമ്മദ് ആസാദ് നഗര്‍ സംബന്ധിച്ചു.
ചെങ്കള പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പഞ്ചായത്ത്തല ഉദ്ഘാടനം ജില്ലാ യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ്് നാസര്‍ ചായിന്റടി ഉദ്ഘാടനം ചെയ്തു. ഹാരിസ് തായല്‍ അധ്യക്ഷത വഹിച്ചു. പി.ഡി.എ റഹ്മാന്‍, സി.ടി റിയാസ്, സി. സലീം, സലാം ചെര്‍ക്കള, സിബി ലത്തീഫ്, അബൂബക്കര്‍ കരുമാനം, സി.എ അഹമ്മദ് കബീര്‍, എം.സി.എ ഫൈസല്‍, അബ്ദുല്‍ ഖാദര്‍ സിദ്ധ, ടി.എം സമീര്‍, സിയാദ് കോളാരി, നിഷാദ് ചെങ്കള, പൈച്ചു ചെര്‍ക്കള, മഹറൂഫ് ചെങ്കള, മുബാരിസ് ആലംപാടി, സഹദ് ചെര്‍ക്കള, സിദ്ധി ചെര്‍ക്കള, യാസര്‍ അറഫാത്ത്, റഫീഖ് ചെര്‍ക്കള സംസാരിച്ചു.

Post a Comment
0 Comments