ദേശീയം (www.evisionnews.co): ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടിയ യുവതി വയോധികന്റെ മേല്‍ വീണു. അപകടത്തില്‍ ഇരുവരും മരിച്ചു. അഹമ്മദാബാദിലെ അമരൈവാടിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മംമ്ത ഹന്‍സ് രാജ് രതി (30)യും ബാലു ഗമിതു (69)മാണ് മരിച്ചത്. രാവിലെയുള്ള പതിവ് നടപ്പിനിടെയാണ് ബാലുവിന്റെ മുകളിലേക്ക് യുവതി വീണത്. വീഴ്ചയില്‍ ഇരുവരും തല്‍ക്ഷണം മരിക്കുകയായിരുന്നു. റിട്ട. അധ്യാപകനാണ് ബാലു.
സൂറത്തിലെ ഭര്‍തൃ ഗൃഹത്തില്‍ നിന്ന് ചികിത്സയ്ക്കായാണ് മംമ്ത അഹമ്മദാബാദില്‍ താമസിക്കുന്ന മാതാപിതാക്കളുടെ അരികിലെത്തിയത്. കെട്ടിടത്തിന്റെ പതിനാലാം നിലയിലാണ് ഇവര്‍ താമസിക്കുന്നത്. പതിമൂന്നാം നിലയില്‍ താമസിക്കുന്ന സഹോദരന്റെ അപ്പാര്‍ട്ട്മെന്റിലായിരുന്നു മംമ്തയും ഭര്‍ത്താവും രണ്ടു മക്കളും രണ്ടു ദിവസമായി താമസിച്ചു വന്നത്. 2011ലായിരുന്നു മംമ്ത വിവാഹിതയായത്. ഭര്‍ത്താവ് സൂറത്തില്‍ വസ്ത്രവ്യാപാരിയാണ്. അടുത്തിടെയാണ് മംമ്ത മാനസിക രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.
Post a Comment
0 Comments