ചൗക്കി (www.evisionnews.co): ഉളിയത്തടുക്ക- ചൗക്കി ബൈപ്പാസ് റോഡ് നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ സ്ഥലമുടമകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ജീലാനി കല്ലങ്കൈ, സെക്രട്ടറി അബു നവാസ്, ട്രഷറര്‍ ഷഫീഖ് പീബീസ് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ സ്ഥലപരിശോധന നടത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ചൗക്കി- ജംഗ്ഷനില്‍ നിന്നും 500 മീറ്റര്‍ നീളത്തിലാണ് വീതികൂട്ടുന്നത്. ഈപ്രദേശത്തുള്ളവരെ ആര്‍ഡിഒ ഹിയറിംഗിനായി വിളിച്ചുവരുത്തിയിരുന്നു. തിരക്കേറിയ ദേശീയ പാതയില്‍ നിന്നും എളുപ്പത്തില്‍ വിദ്യാനഗര്‍ ഭാഗത്തെത്താന്‍ സഹായമാകുന്ന റോഡാണിത്. നിരന്തരമായ ഗതാഗത തടസമുണ്ടാകുന്ന കാസര്‍കോട്- മംഗലാപുരം ദേശീയ പാതയിലെ ഗതാഗത കുരുക്കില്‍ നിന്നും മോചനം നല്‍കാനും ഈ ബൈപ്പാസ് റോഡിന് സാധിക്കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. സ്ഥലം ഉടമകള്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ നല്‍കി ഭൂമി ഏറ്റെടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
Post a Comment
0 Comments