കാസര്‍കോട് (www.evisionnews.co): കേരള സാക്ഷരതാ മിഷനിന്റെ കീഴില്‍ പത്താം ക്ലാസ്, ഹയര്‍ സെക്കണ്ടറി പഠനം നടത്തുന്ന പഠിതാക്കളുടെ കാസര്‍കോട് ബ്ലോക്ക്തല കലോത്സവത്തിന്റെ സ്റ്റേജിതര പരിപാടി ബ്ലോക്ക് പഞ്ചായത് ഹാളില്‍ തുടങ്ങി. കോര്‍ഡിനേറ്റര്‍ പുഷ്പകുമാരി സി.കെ ജില്ലാ പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം രാജന്‍ കെ. പൊയിനാച്ചി, ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം റഊഫ് ബായിക്കര, രാഘവന്‍ നേതൃത്വം നല്‍കി. പ്രേരക്മാരായ വിലാസിനി കെ, സുചിത എ.എസ്, തങ്കമണി എ, പുഷ്പകുമാരി കെ.ബി, വിജയയമ്മ സംബന്ധിച്ചു.

Post a Comment
0 Comments