
കാസര്‍കോട് (www.evisionnews.co): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ഒരു വര്‍ഷമായി കാസര്‍കോട് ഒപ്പുമരച്ചോട്ടില്‍ ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം വര്‍ഷത്തിലേക്ക്. ഇതിന്റെ ഭാഗമായി നടക്കുന്ന രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം പത്തിന് രാവിലെ പത്തു മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പരിപാടിയില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കളും മനുഷ്യാവകാശ സംഘടനാ നേതാക്കളും സംബന്ധിക്കും. പരിപാടി വന്‍വിജയമാക്കാന്‍ രംഗത്തിറങ്ങണമെന്ന് സമസ്തയുടെ മുഴുവന്‍ പ്രവര്‍ത്തകരോടും കീഴ്ഘടക നേതാക്കളോടും സമസ്ത ജില്ലാ പ്രസിഡന്റ്ത്വാഖാ അഹമ്മദ് മൗലവി അല്‍ അസ്ഹരി ആഹ്വാനം ചെയ്തു.
Post a Comment
0 Comments