കേരളം (www.evisionnews.co): പൂതന പരാമര്‍ശം വിവാദമായതോടെ മന്ത്രി ജി. സുധാകരന്‍ കലക്ടര്‍ക്ക് പരാതി നല്‍കി. പൂതന എന്നു വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നും യു.ഡിഎഫ് നേതാക്കള്‍ അസത്യം പ്രചരിപ്പിക്കുകയാണെന്നും കാണിച്ചാണ് മന്ത്രി ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. കള്ളങ്ങള്‍ പറഞ്ഞ് ഏതെങ്കിലും പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല തെരഞ്ഞെടുപ്പ് എന്നായിരുന്നു മന്ത്രി സുധാകരന്റെ പരാമര്‍ശം. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.
മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നല്‍കിയ പരാതിയില്‍ ജില്ലാ കളക്ടര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നാളെ റിപ്പോര്‍ട്ട് കൈമാറാനിരിക്കെയാണ് പരാതിയുമായി ജി സുധാകരന്‍ രംഗത്തെത്തുന്നത്. ഷാനി മോള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു.
ഡിജിപിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മീണ ആവശ്യപ്പെട്ടിരുന്നു. ജി. സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോള്‍ ഉസ്മാന്‍ നല്‍കിയ പരാതിയിലായിരുന്നു ടിക്കാറാം മീണയുടെ ഇടപെടല്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

Post a Comment
0 Comments