ദുബൈ (www.evisionnews.co): കാസ്രോഡിയന്‍സ് ചാമ്പ്യന്‍സ് ലീഗ് സീസണ്‍ 2ല്‍ ബ്രാന്‍ഡ് വണ്‍ സ്‌പോട്ടിംഗ് ബദിയടുക്ക ജേതാക്കളായി. 27ന് ദേര ഗര്‍ഹൂദിലെ എന്‍.ഐ മോഡല്‍ സ്‌കൂള്‍ ഗൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ടൗണ്‍ ബോയ്‌സ് ഉപ്പളയെ പരാജയപ്പെടുത്തിയാണ് ബ്രാന്‍ഡ് ഒണ്‍ സ്‌പോര്‍ട്ടിംഗ് ബദിയടുക്ക ചാമ്പ്യന്മാരായത്. കാസര്‍കോട് ജില്ലയിലെ പ്രമുഖ താരങ്ങളെല്ലാം ഉള്‍പ്പെടെ വിവിധ പ്രദേശത്തെ പത്തു ടീമുകളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. മൂന്നാം സ്ഥാനത്തിനുള്ള അവാര്‍ഡ് സിറ്റി ബോയ്‌സ് ദുബൈ കുന്ന് കരസ്ഥമാക്കി. ഫൈനലില്‍ ഓള്‍ റൗണ്ട് മികവില്‍ ബ്രാന്‍ഡ് ഒണ്‍ സ്‌പോര്‍ട്ടിംഗ് ക്യാപ്റ്റന്‍ ഷൗക്കത്ത് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടി.
ടൂര്‍ണമെന്റിലുടനീളം ഓള്‍ റൗണ്ട് മികവ് കാഴ്ചവെച്ച് ടൗണ്‍ ബോയ്‌സ് ദുബൈ കുന്നിന്റെ ബദ്‌റു മാന്‍ ഓഫ് ദ സിരീസ് കരസ്ഥമാക്കി. ബെസ്റ്റ് ബാറ്റ്‌സ്മാനായി ബ്രാന്‍ ഒണ്‍ന്റെ അഫ്‌സല്‍ കരസ്ഥമാക്കിയപ്പോള്‍ ബെസ്റ്റ് ബോളര്‍ക്കുള്ള അവാര്‍ഡ് ടൗണ്‍ ബോയ്‌സ് ഉപ്പളയുടെ സച്ചിന്‍ കരസ്ഥമാക്കി. സ്‌റ്റൈലിഷ് പ്ലയര്‍ അവാര്‍ഡ് ആമ്പി ടൗണ്‍ ബോയ്‌സ് ഉപ്പളയും എമേര്‍ജിംഗ് പ്ലയര്‍ അവാര്‍ഡ് യാസീന്‍ ബ്രാന്‍ഡ് വണ്‍ സ്‌പോട്ടിംഗ് ബദിയടുക്കയും ബെസ്റ്റ് ക്യാച്ച് അവാര്‍ഡ് അച്ചു ബ്രാന്‍ഡ് സ്‌പോട്ടിംഗ് ബദിയടുക്കയും കരസ്ഥാമാക്കി. ചടങ്ങില്‍ നാച്ചു സ്‌പോര്‍ട്‌സ് ലൈന്‍ മുഖ്യാതിഥിയായിരുന്നു.

Post a Comment
0 Comments