Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള വിധിയെഴുത്താവണം: യഹ്‌യ തളങ്കര


ദുബൈ (www.evisionnews.co): ആസന്നമായ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥി എംസി ഖമറുദീനെ വിജയിപ്പിക്കാന്‍ മതേതര, ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരും തങ്ങളുടെ സമ്മദിദാനവകാശം വിനിയോഗിക്കണമെന്ന് യുഎഇ കെഎംസിസി കേന്ദ്ര ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു. 

കേരളത്തിന്റ അതിര്‍ത്തി മണ്ഡലമായ മഞ്ചേശ്വരത്ത് അതിര്‍ത്തി കടന്ന് വരുന്ന വര്‍ഗീയ ശക്തികളെ ചെറുത്ത് നാട്ടില്‍ സമാധാന അന്തരീക്ഷം നില നിര്‍ത്തേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണഘടന പൗരന് അനുവദിച്ചുതരുന്ന മൗലിക അവകാശങ്ങളുടെ നേര്‍ക്കുള്ള കടന്നുകയറ്റം തിരിച്ചറിയണം. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി താറുമാറാക്കി അവശ്യ സാധനങ്ങളുടെ വില കയറ്റവും തൊഴിലില്ലായ്മയും കാരണം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. വിശ്വാസത്തിന്റെ പേര് പറഞ്ഞു വിശ്വാസികളെ കബളിപ്പിച്ച് ജനവിരുദ്ധ നയങ്ങളിലൂടെ സാധാരണക്കാരന്റെ ദൈന്യദിന ജീവിതം തന്നെ ദുസ്സഹമാക്കിയ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധി എഴുത്ത് കൂടിയാവട്ടെ നിയമ സഭ ഉപ തെരഞ്ഞെടുപ്പെന്ന് യഹിയ തളങ്കര കൂട്ടിച്ചേര്‍ത്തു. ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിസലാം കന്യപ്പാടിസ്വാഗതം പറഞ്ഞു.

കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് നിസാര്‍ തളങ്കര, ദുബായ് കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ദുബൈ കെഎംസിസി ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി,വൈസ് പ്രസിഡണ്ട് ഹനീഫ ചെര്‍ക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ടികെസി അബ്ദുല്‍ കാദര്‍ ഹാജി, ഹസൈനാര്‍ തോട്ടുംഭാഗം, നവാസ് പാലേരി, ജില്ലാ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ സംസാരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ എംബി യൂസുഫ് ഹാജി ,പാവൂര്‍ മുഹമ്മദ് , എംഎ ഖാലിദ്, ഹനീഫ ഗോള്‍ഡ് കിംഗ്, മൊയതീന്‍ പ്രിയ ,ആദം ഷെയ്ക്ക് ,ജില്ലാ ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക , സിഎച്ച് നൂറുദ്ധീന്‍, അബ്ദുല്‍ റഹിമാന്‍ ബീച്ചാരക്കടവ്, സലീം ചേരങ്കൈ,റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്,ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാഞ്ചേരി, അബ്ബാസ് കളനാട് ,ഫൈസല്‍ മുഹ്സിന്‍ ,അഷ്റഫ് പാവൂര്‍, മണ്ഡലം നേതാക്കളായ ഹനീഫ ബാവ നഗര്‍ ,ഇസ്മായില്‍ നാലാം വാതുക്കല്‍ ,ഫൈസല്‍ പട്ടേല്‍, അയ്യൂബ് ഉറുമി, ഷബീര്‍ കൈതക്കാട് ,ഷബീര്‍ കീഴൂര്‍ ,പിഡി നൂറുദ്ധീന്‍, ഡോ ഇസ്മായില്‍ , ശരീഫ് ചന്തേര , സിഎ ബഷീര്‍ ,സത്താര്‍ ആലമ്പാടി , ഇബ്രാഹിം ബേരിക്ക സലാം മാവിലാടം ,റഷീദ് ആവീല്‍ ,ഷംസീര്‍ അഡൂര്‍,മണ്ഡലം ഭാരവാഹികള്‍ മുനിസിപ്പല്‍ ,പഞ്ചായത്ത് ഭാരവാഹികള്‍ സംബന്ധിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ ടി.ആര്‍ നന്ദിയും പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad