കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിച്ചയാള്‍ മരിച്ചു. മേല്‍പറമ്പ് കീഴൂര്‍ വിജി നിവാസിലെ പരേതരായ കുഞ്ഞമ്പു- സുലോചന ദമ്പതികളുടെ മകന്‍ ജയചന്ദ്രന്‍ (47)ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ദുബൈയിലെ ജോലി സ്ഥലത്തുവച്ച് തലച്ചോറിന് ആഘാതം സംഭവിക്കുകയും പ്രവാസികളായ നാട്ടുകാരുടെ സഹായത്തോടെ ദീര്‍ഘനാള്‍ ദുബൈയിലെ റാഷിദിയ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു. പിന്നീട് നാട്ടിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഭാര്യ: വിനീത. മക്കള്‍: വിജി, നന്ദന്‍. സഹോദരങ്ങള്‍: ബാബു, ദിവാകരന്‍, കൃഷ്ണന്‍, രജനി, പുഷ്പ. കീഴൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികള്‍ പാണന്‍ കാരണവരുടെ മകളുടെ ഭര്‍ത്താവാണ് ജയചന്ദ്രന്‍.

Post a Comment
0 Comments