ചെറുവത്തൂര്‍ (www.evisionnews.co): മടക്കര മത്സ്യബന്ധന തുറമുഖത്ത് മത്സ്യത്തൊഴിലാളികളും മര്‍ച്ചന്റ് അസോസിയേഷന്‍ തൊഴിലാളികളും തമ്മില്‍ മത്സ്യവിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ മടക്കര ഹാര്‍ബറില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു.
നേരത്തെ ഹാര്‍ബറില്‍ മത്സ്യം അളക്കുന്നതിനെ കുറിച്ച് തര്‍ക്കം നിലനിന്നിരുന്നു. മത്സ്യ തൊഴിലാളികളെ ഇടനിലക്കാര്‍ ചൂഷണം ചൂഷണം ചെയ്യുന്നതില്‍ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് കലക്ടര്‍, സി.ഐ, ഡി.ഡി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയുടെ ഫലമായി അളവിന് മാനദണ്ഡം നിശ്ചയിക്കുകയും അത് ഇരുവിഭാഗവും അംഗീകരിക്കുകയും ചെയ്തിരുന്നു. അളവ് മൂട് വടിയും പുറമെ പത്തു ശതമാനം കിഴിവും എന്ന മാനദണ്ഡം മിനുട്‌സില്‍ രേഖപ്പെടുത്തി പിരിഞ്ഞതുമായിരുന്നു. എന്നാല്‍ തുടര്‍ന്നും പഴയത് പോലെ അളവില്‍ കൃത്യതയില്ലാതെ വില്‍പ്പനക്കാര്‍ മല്‍സ്യമെടുക്കാന്‍ തുടങ്ങിയതോടെ തുറമുഖത്തു പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.
നിരന്തരമായ ചൂഷണങ്ങളെ പ്രതിരോധിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി അസോസിയേഷന്‍ നിലവില്‍ വന്നതോടെ തുറമുഖത്ത് ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. ഇന്നലെ ഇതേ കുറിച്ച് വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞു തീര്‍ക്കുന്നതിനായുള്ള ചര്‍ച്ചയ്ക്കിടെയാണ് ഇന്ന്‌സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് മത്സ്യ തൊഴിലാളികളുടെ ഭാഗത്തു നിന്ന് അഞ്ചു പേരും മര്‍ച്ചന്റ് അസോസിയേഷന്റെ ഭാഗത്തു നിന്ന് രണ്ടു പേരും പരിക്ക് പറ്റി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് മുതല്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലയിലെ ഒരു തുറമുഖത്തു നിന്നും മത്സ്യം എടുക്കുകയില്ല എന്ന നിലപാടിലാണ്. മടക്കര മത്സ്യ ബന്ധന തുറമുഖത്തെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മത്സ്യതൊഴിലാളികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment
0 Comments