കാഞ്ഞങ്ങാട് (www.evisionnews.co): പാലക്കാട്- മംഗളൂരു റൂട്ടില്‍ തീവണ്ടി യാത്രക്കാരുടെ ബാഗുകളും സാധനങ്ങളും കൊള്ളയടിക്കുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കണ്ണൂര്‍ ചൊവ്വ എളയാവൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുല്‍ത്താന്‍ എന്ന് വിളിക്കുന്ന നാഷിദ് ഷെയ്ഖി (30)നെയാണ് ആര്‍.പി.എഫിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം 17ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ കോയമ്പത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്നും എ ടി എം കാര്‍ഡ് കണ്ണൂുരിനും കാഞ്ഞങ്ങാടിനുമിടയില്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ കാര്‍ഡുപയോഗിച്ച് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് മുന്നിലുള്ള എ.ടി.എം കൗണ്ടറില്‍ നിന്നും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിനടുത്തുള്ള എ.ടി.എം കൗണ്ടറില്‍ നിന്നും 54000രൂപ തട്ടിയെടുത്ത് നൗഷാദാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. പാലക്കാട് ആര്‍.പി.എഫ് കമ്മിഷണര്‍ മനോജ്കുമാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ നൗഷാദിനെ കണ്ണൂരില്‍ പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കാസര്‍കോട് ആര്‍.പി.എഫിന് കൈമാറി.

Post a Comment
0 Comments