കാഞ്ഞങ്ങാട് (www.evisionnews.co): കിണറില്‍ വീണ പോത്തിനെ ഫയര്‍ ഫോഴ്സ് രക്ഷിച്ചു. പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ പെരളം ഒ.കെ കണ്ണന്‍ എന്നയാളുടെ നാല്‍പത് അടിയോളം താഴ്ചയുള്ള കിണറില്‍ അകപ്പെട്ട വിജേഷ് എന്നയാളുടെ പോത്തിനെ കാഞ്ഞങ്ങാട് നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.വി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ഫയര്‍മാന്‍ ഡി.എന്‍ ദിനയേലാണ് കിണറിലിറങ്ങി പോത്തിന് കുരുക്കിട്ടത്. വ്യാഴാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം ഫയര്‍മാന്‍ ഡ്രൈവര്‍ കെ. പ്രിയേഷ് ഫയര്‍മാന്മാരായ കെ. കൃഷ്ണരാജ്, ഹോംഗാര്‍ഡുമാരായ പി.വി പ്രഭാകരന്‍, സി.എം റോയി എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments