Type Here to Get Search Results !

Bottom Ad

യു.കെ യൂസുഫിന്റെ പോരാട്ടം വിജയംകണ്ടു: നദികളില്‍ നിന്നും മണലും എക്കല്‍ മണ്ണും നീക്കംചെയ്യുന്നതിന് നടപടി


കാസര്‍കോട് (www.evisionnews.co): മഹാപ്രളയത്തിലും ഈവര്‍ഷത്തെ തീവ്രമഴയിലും നദികളില്‍ അടിഞ്ഞുകൂടിയ മണലും എക്കല്‍ മണ്ണും നീക്കം ചെയ്യുന്നതിനു സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. മണല്‍ നീക്കുന്നത് സംബന്ധിച്ച നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും.

ഡാം നദി നയം തിരുത്തണമെന്നും നദികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണലും മണ്ണും നീക്കംചെയ്യാന്‍ അടിയന്തിര നടപടി എടുക്കണമെന്നും കാസര്‍കോട്ടെ പ്രമുഖ വ്യവസായി യു.കെ യൂസുഫ് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കത്ത് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

പ്രളയകാലത്ത് അടിഞ്ഞുകൂടിയ അധിക മണലും എക്കലും അടിയന്തരമായി നീക്കുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം കലക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മണല്‍ നീക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ജലവിഭവം, വൈദ്യുതി, വനം വകുപ്പുകളെ ഏകോപിപ്പിച്ച് ഇതും സമയബന്ധിതമായി ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നേരത്തെ പ്രകൃതിക്ക് അനുഗുണവുമായ തരത്തില്‍ മണല്‍ നയം ക്രമപ്പെടുത്തണമെന്നാവശ്യപ്പെട്ട് യു.കെ യൂസുഫ് സര്‍ക്കാറിനെതിരെ ഹൈക്കോടതിയില്‍ നടത്തിയ നിയമപോരാട്ടം ഫലം കണ്ടിരുന്നു. പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാമെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമാവുകയും ഇതിന്റെ ജി.ഒ എല്ലാ കലക്ടര്‍മാര്‍ക്കും അയക്കുകയും ചെയ്തിരുന്നു. പ്രളയത്തില്‍ കുന്നുകൂടിയ മണലും മണ്ണും നീക്കംചെയ്യാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഓര്‍ഡര്‍ കൈമാറിയിരുന്നു. എന്നാല്‍ മുഖവിലക്കെടുത്തില്ലെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. 

നേരത്തെ മഞ്ചേശ്വരം താലൂക്കിന് വേണ്ടിയും കാസര്‍കോട് ജില്ലയിലേക്കുള്ള പണിഷ്‌മെന്റ് ട്രാന്‍സ്ഫറിനെതിരെയും യു.കെ യൂസുഫിന്റെ ഇടപെടലും ശ്രദ്ധേയമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad