നീലേശ്വരം (www.evisionnews.co): സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ പരസ്ത്രീ ബന്ധം അണികള്‍ പിടികൂടി. സംഭവം പാര്‍ട്ടികകത്തും പുറത്തും വിവാദമായതോടെ പാര്‍ട്ടി അടിയന്തിര യോഗം ചേര്‍ന്ന് നേതാവിനെ സസ്പെന്റ് ചെയ്തു. സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള ഒരു ലോക്കല്‍ നേതാവാണ് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട വിവാദത്തിലകപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് നേതാവിനെതിരായ നടപടിക്ക് ശുപാര്‍ശയുണ്ടായത്. രണ്ടാഴ്ച മുമ്പ് രാത്രിയാണ് ലോക്കല്‍ കമ്മിറ്റി അംഗത്തെ അണികള്‍ ഭര്‍തൃമതിയുടെ വീട്ടില്‍ നിന്ന് കയ്യോടെ പിടികൂടിയത്. ഇതിനുമുമ്പും നേതാവിനെ ഭര്‍തൃമതിക്കൊപ്പം സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് അണികള്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. നടപടിയെടുക്കാതായതോടെ സഹികെട്ട അണികള്‍ നേതാവിന്റെ തുടര്‍ നീക്കങ്ങളെ നിരീക്ഷിക്കുകയും ഭര്‍തൃമതിയുടെ വീട്ടില്‍ നിന്ന് പിടികൂടുകയുമായിരുന്നു.

Post a Comment
0 Comments