
കേരളം (www.evisionnews.co): ബി.ജെ.പി.യില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമാണെന്ന് തോന്നിയതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന് കാലിക്കറ്റ് സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ പ്രൊഫ. ടി.കെ ഉമ്മര്‍. പാര്‍ട്ടിയുമായി ചേര്‍ന്ന് മുന്നോട്ടുപോകാന്‍ സാധ്യമല്ലെന്ന് മനസിലായിരുന്നെന്നും പാര്‍ട്ടി വിട്ടത് വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ അബ്ദുള്‍സലാം ഉള്‍പ്പെടെയുള്ളവര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നതിന് പിന്നാലെയാണ് താനും ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് വഴി പാര്‍യില്‍ ചേര്‍ന്നതെന്ന് ടി.കെ.ഉമ്മര്‍ പറഞ്ഞു.എന്നാല്‍ പാര്‍ട്ടിയില്‍ സജീവമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ അവരെ അറിയിച്ചിരുന്നെന്നും മുന്‍ രജിസ്ട്രാര്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ രജിസ്ട്രാറും വിവിധ കോളജുകളില്‍ അധ്യാപകനുമായിരുന്ന പ്രൊഫ. ടി.കെ ഉമ്മര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബി.ജെ.പി.യുടെ ന്യൂനപക്ഷ സെല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടി.കെ.ഉമ്മറിനും പാര്‍ട്ടി അംഗത്വം നല്‍കിയത്. എന്നാല്‍ ഇതിനുപിന്നാലെതന്നെ പാര്‍ട്ടിയില്‍നിന്ന് താന്‍ വിട്ടുനിന്നിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. പുതുതായി അംഗത്വമെടുത്ത ന്യൂനപക്ഷ അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ താന്‍ പങ്കെടുത്തതായി ബി.ജെ.പി പ്രചരിപ്പിച്ചു. പക്ഷേ, ആ ചടങ്ങിന്റെ നോട്ടീസില്‍ തന്റെ പേര് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ലെന്നും ടി.കെ.ഉമ്മര്‍ വ്യക്തമാക്കി.
Post a Comment
0 Comments