
(www.evisionnews.co) മെസ്സേജിങ് പ്ലാറ്റ്ഫോമായ ‘ടെലഗ്രാം’ നിരോധിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ നിലപാടാരാഞ്ഞ് കേരളാ ഹൈക്കോടതി. ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിയായ അഥീന സോളമൻ എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സികെ അബ്ദുൾ റഹീം, ജസ്റ്റിസ് അനു ശിവരാമൻ എന്നിവർ കേന്ദ്രത്തോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്.
ടെലഗ്രാം കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നത് പ്രചരിപ്പിക്കുന്നുവെന്നും തീവ്രവാദത്തിന് സുരക്ഷിതമായ സന്ദേശ കൈമാറ്റം സാധ്യമാക്കുന്നുവെന്നുമാണ് ഹരജിയില് പറയുന്നത്. സന്ദേശ കൈമാറ്റങ്ങൾ രഹസ്യമാകയാൽ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൻതോതിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. തീവ്രവാദികളും ഈ സൗകര്യം നന്നായി ഉപയോഗിക്കുന്നു.
Post a Comment
0 Comments