Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് പ്രചാരണം: യൂത്ത്‌ഫോര്‍ എം.സി യു.ഡി.വൈ.എഫ് യൂത്ത് മീറ്റ് എട്ടിന് ഉപ്പളയില്‍


ഉപ്പള (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.സി കമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ എട്ടിന് ഉപ്പളയില്‍ യൂത്ത് ഫോര്‍ എം.സി എന്ന പേരില്‍ യൂത്ത് മീറ്റ് സംഘടിപ്പിക്കാന്‍ ഉപ്പള സി.എച്ച് സൗധത്തില്‍ ചേര്‍ന്ന യു.ഡി.വൈ.എഫ് നേതൃയോഗം തീരുമാനിച്ചു.

നൂറുകണക്കിന് യുവാക്കളെ അണിനിരത്തി ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിക്ക് നടക്കുന്ന യൂത്ത് മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എം.പി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വി.ടി ബല്‍റാം എം.എല്‍.എ കര്‍ണ്ണാടകയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റായ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.

ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. ശ്രീജിത്ത് മാഡക്കല്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. എ.കെ.എം അഷ്‌റഫ് സാജിദ് മൗവ്വല്‍, ടി.ഡി കബീര്‍ നാസര്‍ മൊഗ്രാല്‍, ഗുഡ് വിന്‍ ലോബോ, യൂസുഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, സൈഫുള്ള തങ്ങള്‍, റഹ്മാന്‍ ഗോള്‍ഡന്‍, കെ.എം അബ്ബാസ്, സെഡ്.എ കയ്യാര്‍ നവീന്‍ ഷെട്ടി, ബഷീര്‍ മൊഗര്‍, റസാഖ് അച്ചക്കര, നാരായണന്‍, മന്‍സൂര്‍ കണ്ടത്തില്‍, ഉസ്മാന്‍ പി.കെ നഗര്‍, ഒ.എം റഷീദ് ഹസന്‍ കുബനൂര്‍, ഇഖ്ബാല്‍ കാളിയൂര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad