കാസര്‍കോട് (www.evisionnews.co): കലയിലൂടെ ഒരു വിദ്യാര്‍ത്ഥിയെ വ്യക്തിത്വമുള്ള പൗരനായി വാര്‍ത്തെടുക്കുന്നുവെന്നും കല ബഹുമുഖങ്ങളായ കഴിവ് വര്‍ധിപ്പിക്കുന്നുവെന്നും പ്രമുഖ ആര്‍ട്ടിസ്റ്റ്് പി.എസ് പുണിഞ്ചിത്തായ അഭിപ്രായപ്പെട്ടു. പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷിക കലോത്സവം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു. പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉപഹാരം നല്‍കി ആദരിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് നസീമ അഷ്റഫ്, ഒഎസ്എ പ്രസിഡന്റ് നൂറുദ്ധീന്‍, ജയരാജന്‍ മാസ്റ്റര്‍, ഇബ്രാഹിം ആദൂര്‍, ഇബ്രാഹിം കൊയര്‍ക്കൊച്ചി, പുരുഷോത്തമന്‍ നായര്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ രമ സംസാരിച്ചു.

Post a Comment
0 Comments