കാസര്‍കോട് (www.evisionnews.co): ഉര്‍ദു അധ്യാപകര്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും പഠനത്തിനും പ്രചാരത്തിനും കാസര്‍കോട് ഗള്‍ഫ് ബസാറില്‍ ഉര്‍ദു സ്റ്റഡി സെന്റര്‍, ഓഫീസ് എന്നിവയുടെ ഉദ്ഘാടനം കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.യു.ടി.എ) സംസ്ഥാന പ്രസിഡന്റ്് എം. ഹുസൈന്‍ നിര്‍വഹിച്ചു. ജില്ലാ ഉര്‍ദു അധ്യാപക സംഗമം കാസര്‍കോട്് അനക്‌സ് ഹാളില്‍ ഐ.എം.ഇ ഹാരിസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എ ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സമ്മേളനം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ: ബാലന്‍ ഉദ്ഘാടനം ചെയ്തു. ഉര്‍ദു റിസര്‍ച്ച് ഓഫീസ് കെ. ബാബു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം.കെ സാലി, ടി. അസീസ് ക്ലാസിന് നേതൃത്വം നല്‍കി. ചടങ്ങില്‍ ബെന്നി ചെമ്മനാടിനെ ആദരിച്ചു. എം.പി സലീം, ബാലകൃഷ്ണന്‍ മിയാപദവ്, അമീര്‍ കോഡിബയല്‍, സാലി, ഷരീഫ് തളങ്കര, മുഹമ്മദലി ചെമ്മനാട്, സുരേഷ് കൊവ്വല്‍, ജയന്‍ മണ്ഡപം, അഫ്‌സത്ത് തെരുവത്ത്, രാജശേഖര്‍ ബാര, ഖമറുദ്ദീന്‍ കോളിയടുക്കം, മൊയ്തീന്‍ പൈക്ക, സിതാര കാടന്‍, ഹസീന ബേക്കൂര്‍, സലാം ബോവിക്കാനം, റഹ്്മാന്‍ ഷേണി സംബന്ധിച്ചു.
Post a Comment
0 Comments