കാസര്‍കോട് (www.evisionnews.co): സമസ്ത സീനിയര്‍ വൈസ് പ്രസിഡന്റ് സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന്ാവശ്യപ്പെട്ട് ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തിയ 24മണിക്കൂര്‍ രാപകല്‍ സമരം അന്വേഷണ സംഘത്തിനെതിരെ താക്കീതായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ഒപ്പുമരച്ചുവട്ടില്‍ ഖാസിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് ഇന്ന് രാവിലെ മുതല്‍ രാപകല്‍ സമരം സംഘടിപ്പിച്ചത്.
സമരം രാവിലെ ഒമ്പത് മണിക്ക് മുന്‍ മന്ത്രി സി.ടി അഹമ്മദലി സമരം ഉദ്ഘാടനം ചെയ്തു. ജനകീയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സി.എ മുഹമ്മദ് ഷാഫി, സിദ്ധീഖ് നദ്വി ചേരൂര്‍, കല്ലട്ര മാഹിന്‍ ഹാജി, യൂസുഫ് ഉദുമ, അബ്ദുല്‍ ഖാദര്‍ സഅദി, സുഹൈര്‍ അസ്ഹരി സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചു. രാപകല്‍ സമരത്തിന്റെ സമാപന ചടങ്ങ്നാളെ രാവിലെ ഒമ്പതിന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Post a Comment
0 Comments