കാസര്‍കോട് (www.evisionnews.co): വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദുമ സ്വദേശി മരിച്ചു. കോട്ടിക്കുളം ജിഎഫ്‌യുപി സ്‌കൂളിന് സമീപം താമസിക്കുന്ന ഗോപാലനാ (62)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴിന് ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഗോപാലന്‍ മംഗളൂരു ആശുപത്രിയിലും പിന്നീട് പരിയാരം ഗവ. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ജയ. മക്കള്‍: ഗോപേഷ്, ഗോഷ്മിജ. സഹോദരങ്ങള്‍: കൃഷ്ണന്‍ (ഗള്‍ഫ്), കുമാരന്‍, മധു, സീമന്തിനി, കാര്‍ത്യായനി, സരോജിനി, സുഗന്ധി, ഉഷ.

Post a Comment
0 Comments