ദുബൈ (www.evisionnews.co): മഞ്ചേശ്വരം മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എം.സി ഖമറുദീന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ദുബൈ എന്‍മകജെ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ദുബൈയില്‍ സംഘടിപ്പിച്ച പ്രചാരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദുബൈ ദേര ക്രീക്കില്‍ നിന്നും പുറപ്പെട്ട ക്രൂയിസ് ബോട്ടില്‍ 'ജലയാത്ര' എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.
കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ: ഇബ്രാഹിം ഖലീലിന് സ്വീകരണം നല്‍കി. ഇബ്രാഹിം നള്‍ക്ക ഷാളണിയിച്ചു. അബ്ദുല്ല ആറങ്ങാടി മൊമെന്റോ നല്‍കി. ദുബൈ കെ.എം.സി.സി സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കള്‍ സംബന്ധിച്ച പരിപാടി അഷ്റഫ് അലി ഷേണിയുടെ അധ്യക്ഷതയില്‍ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം ചെയ്തു.
സലാം കന്യപ്പാടി, അഫ്‌സല്‍ മൊട്ടമ്മല്‍, മഹമൂദ് ഹാജി പൈവളികെ, അഷ്റഫ് പാവൂര്‍, യൂത്ത് ലീഗ് നേതാവ് മശ്ഹൂഖ്, ഇബ്രാഹിം ബെരിക്കെ, മുനീര്‍ ബെരിക്കെ, സൈഫുദ്ധീന്‍ മൊഗ്രാല്‍, സലാം പാട്‌ലടുക്ക, ആസിഫ് മഞ്ചേശ്വരം, തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. പഞ്ചായത്ത് ഭാരവാഹികളായ ലത്തീഫ് ചെക്ക് പോസ്റ്റ്, ഉനൈസ്, സമദ് ബെദ്രംപള്ള, സിദ്ധീഖ് ജി.പി ജബ്ബാര്‍ അഡ്യനടുക്ക, ഷറഫത്തലി, റഫീഖ് മണിയംപാറ, റാഷി മര്‍ത്യ, സിദ്ദിഖ് കുദ്‌കൊളി, മര്‍ഷാദ്, മുഷ്താഖ് ബജകൂടല്‍, ജാഫര്‍ മൂല നേതൃത്വം നല്‍കി. തുടര്‍ന്ന് ഇശല്‍ വിരുന്നും അരങ്ങേറി. യൂസുഫ് ഷേണി സ്വാഗതവും റസാഖ് ഉക്കിനടുക്ക നന്ദിയും പറഞ്ഞു.

Post a Comment
0 Comments