കാസര്‍കോട് (www.evisionnews.co): പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയ ഗൃഹനാഥന്‍ പാമ്പു കടിയേറ്റ് മരിച്ചു. പള്ളിക്കര ടോള്‍ ബൂത്തിന് സമീപം കോട്ടക്കുന്ന് ബോംബെ ഹൗസിലെ നാഗരാജ് (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ ദയാവതി അന്വേഷിച്ച് ചെന്നപ്പോഴാണ് പറമ്പില്‍ ബോധമില്ലാതെ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടക്കുന്നിലെ പരേതനായ ഗോപാലകൃഷ്ണ- ലക്ഷ്മി ദമ്പതികളുടെ മകനാണ്. മക്കള്‍: ചേതന്‍ (എഞ്ചിനീയര്‍, ബംഗളൂരു), ചൈത്ര (ഡിഗ്രി വിദ്യാര്‍ത്ഥിനി, മംഗളൂരു). സഹോദരങ്ങള്‍: ഹരിശ്ചന്ദ്ര (ഗള്‍ഫ്), ഭോജാരാജ് കോട്ടക്കുന്ന്, സുജാത ചന്ദ്രഗിരി, ശാലിനി, രൂപ (ഇരുവരും മംഗളൂരു), രാജേശ്വരി ചന്ദ്രഗിരി.
പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയ ഗൃഹനാഥന്‍ പാമ്പു കടിയേറ്റ് മരിച്ചു
10:59:00
0
കാസര്‍കോട് (www.evisionnews.co): പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയ ഗൃഹനാഥന്‍ പാമ്പു കടിയേറ്റ് മരിച്ചു. പള്ളിക്കര ടോള്‍ ബൂത്തിന് സമീപം കോട്ടക്കുന്ന് ബോംബെ ഹൗസിലെ നാഗരാജ് (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ ദയാവതി അന്വേഷിച്ച് ചെന്നപ്പോഴാണ് പറമ്പില്‍ ബോധമില്ലാതെ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടക്കുന്നിലെ പരേതനായ ഗോപാലകൃഷ്ണ- ലക്ഷ്മി ദമ്പതികളുടെ മകനാണ്. മക്കള്‍: ചേതന്‍ (എഞ്ചിനീയര്‍, ബംഗളൂരു), ചൈത്ര (ഡിഗ്രി വിദ്യാര്‍ത്ഥിനി, മംഗളൂരു). സഹോദരങ്ങള്‍: ഹരിശ്ചന്ദ്ര (ഗള്‍ഫ്), ഭോജാരാജ് കോട്ടക്കുന്ന്, സുജാത ചന്ദ്രഗിരി, ശാലിനി, രൂപ (ഇരുവരും മംഗളൂരു), രാജേശ്വരി ചന്ദ്രഗിരി.
Post a Comment
0 Comments