കുമ്പള (www.evisionnews.co): ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നടപ്പാക്കുമ്പോള്‍ വിദൂര വിദ്യഭ്യാസ മേഖലയില്‍ പഠനംനടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുല്യത ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പാരലല്‍ കോളേജ് അസാഷിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് കുമ്പളയില്‍ ഉജ്വല തുടക്കം. രാജ്‌മോഹന്‍ എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജിജി വര്‍ഗീസ് നായകനായ ജാഥ നവംബര്‍ 14ന് തിരുവന്തപുരത്ത് സമാപിച്ച് മുഖ്യമന്ത്രി, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് നിവേദനം നല്‍കും.
ജില്ലാ പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിജയന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന രക്ഷാധികാരികളായ രാജന്‍ തോമസ് വയനാട്, ഡോ. രാജേഷ് മേനോന്‍, ജനറല്‍ സെക്രട്ടറി എ.ജി രാജീവന്‍, വൈസ് പ്രസിഡന്റ് നാരായണന്‍ പയ്യന്നൂര്‍, ജില്ലാ ഭാരവാഹികളായ ഖലില്‍ മാസ്റ്റര്‍ കുമ്പള, ലത്തീഫ് മാസ്റ്റര്‍ ഉളുവാര്‍, എം.എ നജീബ്, റഊഫ് ബായിക്കര, വിജയന്‍ വിദ്യാനഗര്‍, എന്‍.വി ഷെട്ടി കുമ്പള, ജയന്‍ ബദിയടുക്ക, മസ്ദു കുമ്പള സംബന്ധിച്ചു. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രകടനം കുമ്പള ടൗണില്‍ നടന്നു.
Post a Comment
0 Comments