കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരപരിധിക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഹോട്ടലുകളിലും ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഹോട്ടല്‍ വ്യാപാരികളെ ഒന്നടങ്കം കുറ്റക്കാരാക്കി ചിത്രീകരിച്ചതില്‍ ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. പരിശോധനയെ അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇല്ലാത്ത കാര്യങ്ങല്‍ പറഞ്ഞ് മാധ്യമശ്രദ്ധ നേടാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
പരിശോധനയുടെ പേരില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ എടുത്ത് നശിപ്പിച്ച് ഹോട്ടല്‍ വ്യാപാരികളെ ദ്രോഹിക്കുകയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഹോട്ടല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍ പരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നടത്തുന്നുണ്ട്. പിടിച്ചെടുക്കാന്‍ അധികാരം ഇല്ലാത്തതും ഒരു പരിശോധനയും നടത്താതെ ഉദ്യോഗസ്ഥര്‍ തന്നെ ഇരുപത് ദിവസം കാലപ്പഴക്കം നിര്‍ണയിക്കുന്ന രീതിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഒരു പരിശോധനയും നടത്താതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിക്കുന്നത് തെറ്റാണ്. ഇതുവെറും മാധ്യമശ്രദ്ധ നേടാനാണ്. ഇത്തരം നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ് സെക്രട്ടറി നാരായണ പൂജാരി വ്യക്തമാക്കി.
Post a Comment
0 Comments