ദുബൈ (www.evisionnews.co): ആലംപാടി ജമാഅത്തിലെ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ യു.എ.ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രഥമ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. ദുബൈയില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് സി.ബി മുഹമ്മദിന്റെ അധ്യക്ഷതയില്‍ എസ്.ടി മുനീര്‍ ഉദ്ഘാടനം ചെയ്തു. സഫ്‌വാന്‍ കന്നിക്കാട് മുഖ്യപ്രഭാഷണവും ഖാദര്‍ കുയിത്താസ് വിഷയാവതരണവും നടത്തി. യോഗത്തില്‍ മുഹമ്മദ് സേട്ട്, അലി കരോടി, ഖാദര്‍ തളങ്കര, ഹാജി ഖാദര്‍, മുനീര്‍ മേനത്ത്, റൗഫ് കാസി, അന്‍വര്‍ എര്‍മാളം, ഔഫ് കന്നിക്കാട്, അമീന്‍ മളിയില്‍, അബ്ദുല്‍ റഹ്മാന്‍ കാസി, ജൗഹര്‍, മുസ്തഫ മൊയ്തീന്‍, എസ്.ടി ലത്തീഫ്, സി.എച്ച് യാസീന്‍, എസ്.എം ഖാദര്‍, അസീസ് കാസി സംബന്ധിച്ചു. ഹനീഫ അജ്മാന്‍ സ്വാഗതവും സത്താര്‍ പൊയ്യയില്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments