കാസര്‍കോട് (www.evisionnews.co): മുള്ളേരിയയിലും പരിസര പ്രദേശങ്ങളിലും വര്‍ഗീയതയുടെ വിഷ വിത്തുപാകി നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ചില വര്‍ഗീയ ശക്തികളുടെ ശ്രമങ്ങളെ ജനങ്ങള്‍ ഒന്നിച്ചുനിന്ന് ചെറുക്കണമെന്ന് കാറഡുക്ക പഞ്ചായത്ത് യൂത്ത് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
മുള്ളേരിയയിലെ പേര് ചോദിച്ചുള്ള അക്രമം വേണ്ടപ്പെട്ട അധികാരികള്‍ ഗൗരവത്തിലെടുത്ത് കുറ്റക്കാര്‍ക്ക് നിയമത്തിന്റെ വഴിയില്‍ പരമാവധി ശിക്ഷ വാങ്ങി കൊടുക്കുവാനും തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും തീരുമാനിച്ചു. ഹമീദ് മഞ്ഞംപാറ, ഹസൈനാര്‍ നാട്ടക്കല്‍, ഇഖ്ബാല്‍ കളത്തില്‍, ലത്തീഫ് ആദൂര്‍, സി.എം അഹമ്മദ് സംബന്ധിച്ചു.

Post a Comment
0 Comments