
ദേശീയം (www.evisionnews.co): മാസങ്ങള്‍ നീണ്ട പീഡനങ്ങളുടെ തുടര്‍ച്ചയായി ഞായറാഴ്ച തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയതായി ബിഹാറിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മരുമകള്‍ ഐശ്വര്യ റോയിയുടെ ആരോപണം. തുടര്‍ന്ന് ഐശ്വര്യ റോയിയെ പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വീടിനുള്ളില്‍ തിരികെ പ്രവേശിപ്പിച്ചു.
ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റോയ് ഇന്നലെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് വീടിന് പരിസരത്തുള്ള ഒരു ചായ്പ്പില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയും അവരുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
മുന്‍ മുഖ്യമന്ത്രി കൂടിയായ അമ്മായിയമ്മ റാബ്രി ദേവി തന്നെ വീട്ടില്‍ നിന്ന് പുറത്താക്കി എന്നും തന്റെ വിവാഹബന്ധം തകര്‍ന്നതിന് കാരണം ഭര്‍ത്താവിന്റെ സഹോദരി മിസ ഭാരതി ആണെന്നും ഐശ്വര്യ റോയ് കുറ്റപ്പെടുത്തി. എന്നാല്‍ രാജ്യസഭാംഗവും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി) അംഗവുമായ മിസ ഭാരതി ഐശ്വര്യ റോയുടെ ആരോപണങ്ങള്‍ നിഷേധിച്ചു.
Post a Comment
0 Comments