മുംബൈ (www.evisionnews.co): ആരെ കോളനിയില്‍ നിന്നും മരം മുറിക്കുന്നതില്‍ പ്രതിഷേധിച്ച 29 പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. മുംബൈ മെട്രോയ്ക്ക് കാര്‍ ഷെഡ് നിര്‍മിക്കുന്നതിനായാണ് മരം മുറിച്ചുമാറ്റാന്‍ മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നടപടി തുടങ്ങിയത്.
ഇരുനൂറിനടുത്ത് പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത 29 പേരെയാണ് അറസ്റ്റ് ചെയ്തത്. അതില്‍ ആറു പേര്‍ സ്ത്രീകളാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്തവരെ മുംബൈ കോടതിയില്‍ ഹാജരാക്കും. കുറേ പേരെ ആരെ ചെക്ക് പോസ്റ്റില്‍ നിന്നും നിര്‍ബന്ധിച്ചു ഒഴിപ്പിച്ച ശേഷം ഗുരുഗ്രാമിലെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
ആദ്യ ദിവസം പ്രതിഷേധക്കാരെ കോളനിയിലേക്ക് കടത്തിവിടാതിരിക്കാന്‍ പൊലീസ് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിരുന്നു. പരിസ്ഥിതി വിഷയത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തി വരുന്ന ഇരട്ടത്താപ്പില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.
Post a Comment
0 Comments