കാസര്‍കോട് (www.evisionnews.co): ബേര്‍ക്ക കമ്പനിയിലെ ടിപ്പര്‍ ഡ്രൈവറായിരുന്ന ഗണേഷിനെ വിട്ട്‌ളയില്‍ തടഞ്ഞുവെച്ച് ഒരു സംഘം ആളുകള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ടിപ്പര്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി. വടിയും മറ്റും മാരകായുധങ്ങളുമായെത്തിയ സംഘം തടഞ്ഞുവെച്ച് അകാരണമായി മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗണേഷ് പറഞ്ഞു.
കേരളത്തില്‍ നിന്നും കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലേക്ക് പോകുന്ന ട്രിപ്പ് തടഞ്ഞുവെച്ച് മര്‍ദിക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ടിപ്പര്‍ ഓണേഴ്‌സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കേരള- കര്‍ണാടക പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇനിയും ഇത്തരത്തിലുള്ള അക്രമങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ടിപ്പര്‍ ഓണേഴ്‌സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments